വളരെ ക്രൂരമായി, ജനാധിപത്യ വിരുദ്ധമായാണ് ഡല്‍ഹി പൊലീസ് പെരുമാറിയത്. സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ജനാധിപത്യപരമായി, നിരായുധരായി സമരം ചെയ്ത എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടേയും പ്രവര്‍ത്തകരെയാണ് പൊലീസ് ആക്രമിച്ചത്.
അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.
തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി
മൃതദേഹങ്ങള്‍ ഈ മാസം 11 - വരെ സംസ്കരിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം പ്രകൃയ ക്യാമറയില്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കണമെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.